തുറവൂരിൽ ഭൂമി കൈയേറിയത് ചോദ്യം ചെയ്തു; ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം

ആലപ്പുഴ: തുറവൂരിൽ ഭൂമി കൈയേറിയത് ചോദ്യം ചെയ്തതിന് സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് ബി ജെ പി നേതാക്കളുടെ മർദ്ദനം. അയൽവാസിയുടെ ഭൂമി കൈയേറി റോഡ് നിർമിച്ചത്, ചോദ്യം ചെയ്തതിനാണ് സ്ത്രീകൾ അടക്കമുള്ളവരെ ക്രൂരമായി മർദിച്ചത്. തുറവൂർ വലമംഗലത്താണ് സംഭവം. തടയാനെത്തിയ സ്ത്രീകൾ അടക്കമുള്ളവരെ ബി ജെ പി നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു.

പോലീസിന്റ അനുമതിയോടെയാണ് ബി ജെ പി നേതാക്കളും ഗുണ്ടകളും ചേർന്ന് സ്വകാര്യ ഭൂമി കൈയേറ്റം നടത്തിയത്. അക്രമം ഭയന്ന് രണ്ടു കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ചു നാടുവിട്ടു. കോടതി ഉത്തരവ് നിലനിൽക്കെയാണ് ബി ജെ പി നേതാക്കളുടെ ഗുണ്ടായിസം നടന്നത്.

ALSO READ; വാഴക്കുളത്ത് പെയിന്റ് കമ്പനിയിൽ വൻ തീപിടുത്തം; ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

അക്രമത്തിന്റ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്. കൈയേറ്റത്തിന് നേതൃത്വം നൽകിയവരെ സഹായിച്ച ചേർത്തല ഡി വൈ എസ് പി രണ്ടു ദിവസം മുൻപ് മറ്റൊരു കേസിൽ കൈകുലി വാങ്ങിയതിനു വിജിലൻസ് പിടിയിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News