നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; 5 ആർഎസ്എസ് ബിജെപി നേതാക്കൾ അറസ്റ്റിൽ

THUSHAR GANDHI

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 ആർഎസ്എസ് ബിജെപി നേതാക്കൾ അറസ്റ്റിൽ. പ്രാദേശിക നേതാക്കളായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തടഞ്ഞുനിർത്തിയതിനും മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കിയതിനുമാണ് കേസ്. സംഭവത്തിൽ സ്വമേധയാ നെയ്യാറ്റിൻകര പോലീസ് കേസെടുക്കുകയായിരുന്നു

ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാർ ​ഗാന്ധിയെ ബിജെപി കൗൺസിലർ മഹേഷിൻ്റെ നേതൃത്വത്തിലാണ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.

Also Read: നെയ്യാറ്റിൻകരയിൽ ആയിരങ്ങളെ സംഘടിപ്പിച്ചുകൊണ്ട് തുഷാർ ഗാന്ധിക്ക് വേദി ഒരുക്കും; ഡിവൈഎഫ്ഐ

ആർഎസ്എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ബിജെപി അക്രമികൾ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു.

Also Read: തുഷാര്‍ ഗാന്ധിക്കെതിരെയുള്ള ആർ എസ് എസ് അതിക്രമം; പൊലീസ് സ്വമേധയാ കേസെടുത്തു

രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ​ഗാന്ധി പ്രസം​ഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർ​ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News