ഇനി ട്രെയിൻ യാത്രയ്ക്ക് ചെലവ് കൂടും: ടിക്കറ്റ് നിരക്കിലെ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

indian-railway-

ടിക്കറ്റ് നിരക്കിലെ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓർഡിനറി ട്രെയിനുകളിൽ 500 കിലോമീറ്ററിനു മുകളിലാണ് നിങ്ങൾ സഞ്ചരിക്കുന്നതെങ്കിൽ കിലോമീറ്ററിന് അര പൈസ വർധനയുണ്ടാകും. 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്ര നിരക്കിൽ മാറ്റമുണ്ടാകില്ല. എക്സ്പ്രസ് ട്രെയിനുകളിൽ എസി കോച്ചിന് കിലോമീറ്ററിന് 2 പൈസയും സെക്കൻഡ് ക്ലാസിൽ ഒരു പൈസ നിരക്കുമാണ് വർധിക്കുക.

Also read – യാത്രിയോം കാ ധ്യാൻ കീജിയെ: തത്കാൽ ടിക്കറ്റിന് ഇന്ന് മുതൽ ആധാർ നിർബന്ധം

രാജധാനി, ശതാബ്ദി, ഡുരൻദോ, വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിലും അടിസ്ഥാന നിരക്കിൽ വർധനവുണ്ടാകും. 2022 നു ശേഷം ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ നിരക്കുകൾ വർധിപ്പിക്കുന്നത് ഈ വർഷമാണ്.

റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് തുടങ്ങിയ മറ്റ് നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നും റയിൽവേ അറിയിച്ചു. പ്രതിമാസ സീസൺ ടിക്കറ്റുകളിലും (എംഎസ്ടി) സബർബൻ ട്രെയിൻ നിരക്കുകളിലും മാറ്റമില്ല. ടിക്കറ്റ് നിരക്ക് കൂടാതെ റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലും റയിൽവേ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News