
ഐസിസി ചാംപ്യന്‍സ് ട്രോഫി 2025ന്റെ യുഎഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമായി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ അരങ്ങേറുക. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാലാണ് മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയത്.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദുബായില്‍ നടക്കുന്ന ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനുമുള്ള ടിക്കറ്റുകളാണ് വില്‍പ്പന തുടങ്ങിയത്. സെമി ഫൈനല്‍ ഫലത്തെ ആശ്രയിച്ച് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ പിന്നീട് തീരുമാനിക്കും.
Also Read : സി കെ നായിഡു ട്രോഫി; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ
ഇന്ത്യ ഫൈനലിലെത്തിയാല്‍ ഈ മത്സരവും നേരിട്ട് കാണാന്‍ യു.എ.ഇയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അവസരം ലഭിക്കും. 125 ദിര്‍ഹം അതായത് 3000 ഇന്ത്യന്‍ രൂപ മുതലാണ് ടിക്കറ്റ് വില. ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകളെടുക്കാം.
പാക്കിസ്ഥാനാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇന്ത്യ അവിടെ കളിക്കാത്തതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലേയ്ക്ക് മാറ്റുകയായിരുന്നു.ഈ മാസം 20ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. 23നാണ് പാക്കിസ്ഥാനുമായി ഇന്ത്യയുടെ പോരാട്ടം. മാര്‍ച്ച് 2നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here