പത്തനംതിട്ട പെരുനാട്ടില്‍ വീണ്ടും കടുവയിറങ്ങി

പത്തനംതിട്ട പെരുനാട്ടില്‍ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാര് ഇഴയ്ക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വളര്‍ത്ത മൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച ബദനി പുതുവേലില്‍ പശുവിനെ കടുവ ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെ വെള്ളിയാഴ്ച കടുവയുടെ ആക്രമണത്തില്‍ ആടും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ തോട്ടം തൊഴിലാളികള്‍ കടുവയുടെ ആക്രമത്തില്‍ നിന്ന് തലനാര് ഇഴക്കാണ് രക്ഷപ്പെട്ടത് .

പ്രദേശത്ത് കടുവയെ പിടികൂടാന്‍ വനവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയത് കടുവയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. പ്രദേശത്ത് കടുവയെ നിരീക്ഷിക്കാനായി എട്ട് അംഗ സംഘത്തെയും വനം വകുപ്പ് നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News