കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു

കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരും വഴി കോഴിക്കോട് വെച്ചാണ് കടുവ ചത്തത്. ഇന്നലെ രാത്രി 8:30 ഓടെയാണ് വനം വകുപ്പ് സംഘം കടുവയുമായി തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെയാണ് കൊട്ടിയൂര്‍ പന്നിയാം മലയില്‍ കടുവയെ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പിന്റെ മണത്തണ സെക്ഷനു കീഴിലുള്ള പ്രദേശത്താണ് സംഭവം.

Also Read: കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം 

അതേസമയം, മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം. നാട്ടുകാര്‍ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയില്‍ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.

പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്.ഇന്ന് രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന്റെ സമീപ പ്രദേശമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here