വയനാട് മീനങ്ങാടി, മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ALSO READ:സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പിടിയിലായ കടുവയെ ബത്തേരി കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

ALSO READ:മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News