മലപ്പുറം കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി; ആദ്യം കണ്ടത് ടാപ്പിങ് തൊഴിലാളികൾ

tiger-karuvarakkund

മലപ്പുറം കരുവാരകുണ്ട് കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ടാപ്പിങ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ നടത്തിയ പരിശോധനയിലും കടുവയെ കണ്ടു. കടുവ വനത്തിലേക്ക് ഓടിക്കയറിയെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also: കല്‍പറ്റയില്‍ കാട്ടാന ആക്രമണം; കര്‍ഷകന് ചികിത്സാ ചെലവ് പൂര്‍ണമായും ലഭിക്കും

ടാപ്പിങ് തൊഴിലാളികളോട് ജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈലന്റ് വാലി സംരക്ഷിത വന മേഖലയോട് ചേര്‍ന്നാണ് കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ്. ഇവിടെ നേരത്തേയും കടുവ ഉള്‍പ്പെടെ വന്യജീവികളുടെ സാന്നിധ്യമുണ്ടായിരുന്നു.

Read Also: സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കും; കുടിശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കും: കെഎൻ ബാലഗോപാൽ

News Summary: A tiger was found in the Karuvarakundu Kerala Estate in Malappuram. The tiger was first spotted by tapping workers. After they reported the incident, the forest department officials who arrived also spotted the tiger during an inspection.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News