പത്തനംതിട്ട വടശ്ശേരിക്കരയിൽ വീണ്ടും കടുവ ആടിനെ കടിച്ചു കൊന്നു

പത്തനംതിട്ട വടശേരിക്കരയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. പ്രദേശവാസിയായ രാമചന്ദ്രന്റെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കോളാമല ഭാഗത്ത് റോഡിൽ കടുവ ഇറങ്ങിയതായി നാട്ടുകാർ പറയുന്നു. രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനിൽക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയിൽ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡിൽ വെച്ച് കടുവയെ കണ്ടതായി പരിസരവാസിയായ ശശി പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് പരിശോധന തുടങ്ങി. കഴിഞ്ഞ മാർച്ചോടെയാണു പെരുനാട് പഞ്ചായത്തിലെ ബഥനിക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News