മാനന്തവാടിയിലെ കടുവയുടെ സാന്നിധ്യം: നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

TIGER

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവയുടെ സാന്നിധ്യത്തെതിതുടർന്നാണ് നടപടി.

പഞ്ചാരക്കൊല്ലിയി ഇന്ന് തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. വനം വകുപ്പ്‌ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ്‌ മരിച്ചത്‌.ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ALSO READ; വഖഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി യോഗത്തിനിടെ 10 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

ENGLISH NEWS SUMMARY: A prohibitory order under BNSS 163 has been declared in the area as part of the procedures to capture the man-eating tiger at Panchara Kolli under Mananthavadi Municipal Corporation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News