പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ കരയ്‌ക്കെത്തിച്ചു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ കരയ്‌ക്കെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പിന്നീട് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.

READ ALSO:ലോകത്തിലെ ഏറ്റവും മികച്ച 20 സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ഗൗതം അദാനി

എട്ട് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് പുലിയെ കിണറ്റിന്റെ പുറത്തേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്.

രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളില്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കരയ്ക്ക് എത്തിച്ച പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

READ ALSO:‘KL04 AF 3239’ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News