
മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി മൃഗശാലയിൽ 10 വയസുള്ള വെള്ളക്കടുവ പ്രസവിച്ചു. വ്യാഴാഴ്ച 11.30 ഓടെയാണ് മീര എന്ന കടുവ 3 കുട്ടികൾക്ക് ജന്മം നൽകിയത്. ഇതില്‍ ഒരു കുഞ്ഞ് വെള്ളക്കടുവയും മറ്റ് രണ്ടെണ്ണം സാധാരണ കടുവ കുഞ്ഞുങ്ങളുമാണ്. ഇതോടെ മൃഗശാലയിലുള്ള കടുവകളുടെ എണ്ണം 10 ആയി.
2013-ൽ സുവോളജിക്കൽ പാർക്കിലാണ് മീര ജനിച്ചതെന്നും ഇത് മൂന്നാമത്തെ പ്രസവമാണെന്നും മൃഗശാല ക്യൂറേറ്റർ ഡോ. ഗൗരവ് പരിഹാർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കേന്ദ്ര മൃഗശാല അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യേക പരിചരണമാണ് കടുവയ്ക്ക് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here