ക്യാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം അന്തരിച്ചു

ക്യാന്‍സറുമായി  പോരാടിയ പ്രമുഖ ടിക് ടോക് താരം മാഡി ബലോയ് അന്തരിച്ചു. 26 വയസായിരുന്നു. ഇന്നലെ രാത്രിയിയാരുന്നു അന്ത്യം. ടിക് ടോക്കില്‍ 4,40,000 പോരാണ് ബലോയിനെ ഫോളോ ചെയ്യുന്നത്.

പ്രതിശ്രുത വരന്‍ ലൂയിസ് റിഷറിന്റെ ജന്മദിനാഘോഷത്തിനിടെയായിയിരുന്നു താരത്തിന്റെ മരണം. ഇന്നലെ രാത്രി ബലോയ് സമാധാനപരമായി മരിച്ചുവെന്ന് റിഷര്‍ കുറിച്ചു. അവള്‍ ഏറെ പ്രത്യേകതയുള്ളവളായിരുന്നെന്നും റിഷറിന്റെ കുറിപ്പില്‍ പറയുന്നു. സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റാംസെ, ട്വിലൈറ്റ് താരം ടെയ്ലര്‍ ലോട്ട്നര്‍ എന്നിവര്‍ക്കൊപ്പമാണ് ബലോയ് വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്.

Also Read: യു പിയിൽ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

2022ലാണ് മാഡി ബലോയ്ക്ക് വയറുസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഭക്ഷണക്രമം മാറ്റിയെങ്കിലും ആവര്‍ത്തിച്ച് രക്തം ചര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടെയായിരുന്നു താരത്തിന്റെ അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News