മാരുതിക്ക് പിന്നാലെ ടാറ്റയും കിയയും; വാഹനവിപണിയിൽ വിലക്കയറ്റത്തിന്റെ കാലം

KIA

മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില നാല് ശതമാനം വരെ വർധിപ്പിച്ചിരുന്നു. രണ്ടാം തവണയാണ് മാരുതി വില വർധിപ്പിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെയും പ്രവര്‍ത്തനങ്ങളുടെയും ചെലവ് ഉയര്‍ന്നതു മൂലമാണ് വില വർധിപ്പിക്കുന്നതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പിന്നാലെ മാർച്ച് 18ന് ടാറ്റയും തങ്ങളുടെ കാറുകൾക്ക് വില ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചു. പ്രമുഖ കൊറിയന്‍ ബ്രാന്‍ഡ് ആയ കിയയും ഇപ്പോൾ തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരിക്കുന്നു.

3 ശതമാനം വിലയാണ് കിയ തങ്ങളുടെ കാറുകൾക്ക് വർധിപ്പിക്കുന്നത്. മുഴുവന്‍ മോഡല്‍ നിരയിലും വില വര്‍ധനവ് പ്രാബല്യത്തിൽ വരും. ഇന്‍പുട് കോസ്റ്റ് കൂടിയതും വിതരണ ശൃംഖലയിലെ ചെലവ് വർധിച്ചതുമാണ് കിയ വില ഉയർത്താൻ ഉള്ള കാരണം.

Also Read: പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിനെ വന്ദേഭാരത് മറികടക്കുമോ?

ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധനവ് പ്രാബല്യത്തിലെത്തുക. 2025 ജനുവരിയിലും കിയ തങ്ങളുടെ വാഹനങ്ങൾക്ക് 2 ശതമാനം വില വർധിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ മറ്റ് നിര്‍മ്മാതാക്കളും ഇതേ രീതിയിൽ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ.

കേന്ദ്ര സര്‍ക്കാറിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭവുമായി ചേര്‍ന്ന് 2017 ഏപ്രിലിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. കോംപാക്ട് എസ്‌യുവിയായ സെൽടോസാണ് കമ്പനിയുടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News