സമയം ആവശ്യമാണ്, പഠനകാലയളവാണിത്; കെ എസ് ഭരതിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ടെസ്റ്റിലും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വിശാഖപട്ടണത്ത് 6,17 എന്നിങ്ങനെയായിരുന്നു ഭരത്തിന്റെ സ്‌കോര്‍. മുമ്പ് ഹൈദരാബാദില്‍ നടന്ന മത്സത്തില്‍ 28, 41 എന്നിങ്ങനെയുള്ള റണ്‍സാണ് ഭരത് നേടിയത്. അടുത്ത ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കണമെന്നുള്ള അഭിപ്രായം പലയിടത്ത് നിന്നും ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. ഇഷാന്‍ കിഷനെ തിരിച്ചുവിളിക്കണമെന്ന അഭിപ്രായമുള്ളവരും ഉണ്ട്. മാത്രമല്ല, ടീമിനൊപ്പമുള്ള ധ്രൂവ് ജുറലിനെ കളിപ്പിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് മറ്റൊരു അഭിപ്രായമാണ് ഉള്ളത്.

ALSO READ:കൊന്നിട്ടും തീരാത്ത ക്രൂരത; പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രയേല്‍ സൈന്യം

മത്സരത്തിന് പിന്നാലെ ഭരതിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ദ്രാവിഡ്. ”നിരാശ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചാല്‍ അത് കുറച്ച് കടുത്ത് പോവും. കെ എസ് ഭരത് രണ്ട് മത്സരത്തിലും നിരാശ സമ്മാനിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. യുവതാരങ്ങള്‍ക്ക് സമയം ആവശ്യമാണ്. അവര്‍ സ്വയം വളരുന്നതാണ്. ടീമിലെത്തുന്ന യുവതാരങ്ങള്‍ അവസാരങ്ങള്‍ അവസരങ്ങള്‍ മുതലെടുക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് സമയം ആവശ്യമാണ്. പഠനകാലയളവാണിത്. തുറന്നുപറഞ്ഞാല്‍, രണ്ട് ടെസ്റ്റുകളിലും ഭരതിന്റെ കീപ്പിംഗ് മികച്ചതായിരുന്നു. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവിധ പിച്ചുകളില്‍ അവന്‍ കളിച്ചിട്ടുണ്ട്. വലിയ സംഭാവനകള്‍ നല്‍കാന്‍ അവസരം ലഭിച്ചിട്ടുള്ള താരമാണ് ഭരത്. തീര്‍ച്ചയായും, ബാറ്റിംഗ് ഒരു മേഖലയാണ്. എന്നാല്‍ എ ലെവലില്‍ സെഞ്ചുറി നേടിയാണ് അദ്ദേഹം ഈ നിലയിലെത്തിയതെന്ന് ഓര്‍ക്കണം. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറി നിങ്ങള്‍ ശ്രദ്ധിച്ചുകാണും. എന്നാല്‍ എങ്ങനെയോ ഈ രണ്ട് മത്സരത്തില്‍ അവന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.” ദ്രാവിഡ് പറയുന്നു.

ALSO READ:വീട് വില്‍ക്കാന്‍ വെച്ചത് 2 കോടിക്ക്; വീടിനുള്ളില്‍ രഹസ്യ ഗുഹ കണ്ടെത്തിയതോടെ കുത്തനെ ഉയര്‍ന്ന് വില!

മുമ്പ് ഇഷാന്‍ കിഷന്റെ തിരിച്ചുവരവിനെ കുറിച്ച് ദ്രാവിഡ് സംസാരിച്ചിരുന്നു. ദ്രാവിഡിന്റെ വാക്കുകള്‍… ”ഞങ്ങള്‍ ആരെയും ഒന്നില്‍ നിന്നും ഒഴിവാക്കുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നല്‍കിയതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയില്‍ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവന്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവന്‍ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിട്ട് വേണം തിരിച്ചെത്താന്‍. തീരുമാനം അവന്റെതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല.” ദ്രാവിഡ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News