‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’: മന്ത്രി പി രാജീവ്‌

കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ കശുവണ്ടി വകുപ്പ് മന്ത്രി പി രാജീവ്‌. കൊല്ലം പെരുമ്പുഴ കാപ്പെക്സ് ഫാക്ടറിയിൽ കാപ്പെക്സിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Also read:ചിന്നക്കനാൽ റിസോർട്ട് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ നാളെ ചോദ്യം ചെയ്യും

കാപ്പെക്സിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണണോദ്ഘാടനം, പുതിയ വിൽപ്പന വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ്, ഓൺലൈൻ വ്യാപാരോദ്ഘാടനം, പുതുക്കിയ വെബ് സൈറ്റിൻ്റെ സമർപ്പണം, വിദ്യാഭ്യാസ അവാർഡ് വിതരണം തുടങ്ങിയവ മന്ത്രി നിർവഹിച്ചു.ഓൺലൈൻ വിപണനം ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. ആഭ്യന്തര വിപണനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Also read:മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിനം; മികച്ച ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി

വൻകിട മാളുകളിൽ കേരളീയ ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഔട്ട്ലെറ്റുകൾ സജ്ജീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. കശുവണ്ടി തൊഴിലാളികളുടെ തൊഴിൽ-ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പി സി വിഷ്ണുനാഥ് എംഎൽഎ തൊഴിലാളികൾക്കുള്ള അവാർഡ് വിതരണവും ഫാക്ടറികൾക്കുള്ള പുതിയ കമ്പ്യൂട്ടറുകളുടെ വിതരണവും നിർവഹിച്ചു. കാപ്പെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. എം ഡി ശിരീഷ് കേശവൻ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ,തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News