കേരളാ പൊലീസിന്റെ സമയോചിതമായ ഇടപെടൽ; 19 മണിക്കൂറിൽ കാണാതായ കുട്ടിയെ കണ്ടെത്തി

19 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാണാതായ കുട്ടിയെ കേരളാ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടുവയസ്സുകാരി മേരിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയില്‍ ബ്രഹ്‌മോസിന് പിറകുവശത്തെ ഓടയില്‍ ആയിരുന്നു കുട്ടി ഉണ്ടായിരുന്നത്.

കേരളാ പൊലീസിന്റെ കൃത്യമായ ഇടപെടൽ കുട്ടിയെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള അന്വേഷണം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

ALSO READ: കേരള പൊലീസിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് മേരിയുടെ കുടുംബം

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളായ മേരിയെ കാണാതായത്. എന്നാൽ തട്ടികൊണ്ടുപോയതാണോ എന്ന് ഉറപ്പിക്കാൻ ആയിട്ടില്ല  കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല എന്നും പൊലീസ് അറിയിച്ചു.

കേരളാ പൊലീസ് ഈ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മാത്രമല്ല അന്വേഷണം തമിഴ് നാട്ടിലേക്കും വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.

ALSO READ: പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും

കുട്ടിക്ക് ശാരീരിക ഉപദ്രവം ഏറ്റിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കുട്ടിക്ക് നിര്‍ജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രം എന്നും പ്രാഥമിക പരിശോധന ഫലം. എസ് എ ടിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുട്ടിയെ പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News