ഉരുഴക്കിഴങ്ങുണ്ടോ വീട്ടില്‍? നഖങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഇതാ ഒരു എളുപ്പവഴി

നഖങ്ങള്‍ വളരെ മനോഹരമായി സൂക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. നഖങ്ങളുടെ ഭംഗിക്കായി പല ക്രീമുകളും ടിപ്‌സുകളുമൊക്കെ നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഒരേ ഒരു ഉരുളക്കിഴങ്ങ് മാത്രം മതി, നഖങ്ങള്‍ നല്ല രീതിയില്‍ തിളങ്ങാന്‍. നഖങ്ങളുടെ ഭംഗി വര്‍ധിപ്പിക്കുന്നതിന് ഇതാ ചില ടിപ്‌സുകള്‍

രണ്ടോമൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായിയുടച്ചു നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍
ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. ഇതു മുടങ്ങാതെ ചെയ്യണം. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.

രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക. വിരലുകള്‍ കൂടക്കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.

Also Read : അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ !

നഖങ്ങള്‍ പാടുവീണതും നിറംമങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്സൈഡോ ഉപയോ ഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

നഖങ്ങള്‍ വിളറിയതും പെട്ടെന്ന് ഒടിയുന്നവയുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഇതിന് ഏത് എണ്ണയായാലും മതി. ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിട്ടു സമയം ഇതില്‍ മുക്കിവയ്ക്കുക. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണഗ്രന്ഥികള്‍ കുറവ് കൈകളിലാണ്. അതിനാല്‍ അവയ്ക്കു നല്ല പരിചരണം ആവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here