ഇനി വായ തുറന്നു തന്നെ ചിരിക്കാം..! പല്ലിന്റെ മഞ്ഞ നിറം മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

പല്ലിന്റെ മഞ്ഞ നിറം കാരണം ചിരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥയാണോ. മഞ്ഞ നിറം മാറ്റി വായയും മനസും തുറന്ന് ചിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പല്ലു തേക്കുമ്പോൾ ചെയ്യുന്ന ചെറിയ കാര്യങ്ങളിലെ മാറ്റങ്ങൾക്ക് പോലും പല്ലിലെ മഞ്ഞ നിറം മാറ്റാൻ സഹായിക്കാനാകും. പല്ലു തെക്കും മുൻപ് ബ്രഷ് ചെറുതായി നനയ്ക്കുന്നത് പല്ലിന്റെ എല്ലാ ഭാഗത്തേക്കും ടൂത്ത് പേസ്റ്റ് എത്താൻ സഹായിക്കും.

Also Read: ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരംകിനിയും ഫ്രൂട്ട് സാലഡ്

അസിഡിക്കായ ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് തന്നെ പല്ല് തേക്കുന്നതും ബ്രഷ് നനയ്ക്കാതെ പല്ല് തേക്കുന്നതുമെല്ലാം മഞ്ഞനിറത്തിന് കാരണമാവും. വെള്ളമില്ലാതെ ടൂത്ത് പേസ്റ്റ് പല്ലിൽ നല്ലപോലെ വ്യാപിക്കില്ല. അതുകൊണ്ടാണ് നിറം മങ്ങാൻ ഇത് കാരണമാകുന്നത്. അസിഡിറ്റി ഉള്ള ഭക്ഷണം കഴിച്ചയുടൻ പല്ലു തേക്കുന്നത് ഇനാമലിന് കേട് വരുത്താൻ കാരണമാകും. അതും പരമാവധി ഒഴിവാക്കണം.

Also Read: സൗന്ദര്യം നിലനിർത്താൻ ഉരുളക്കിഴങ്ങ് ബെസ്റ്റാ; അറിയാം ഗുണങ്ങൾ

ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നത് കൊണ്ട് തന്നെ മൗത്ത് വാഷ് ഉപയോഗിച്ച് വായ സ്ഥിരം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഉടൻ തന്നെ ഒരു ദന്തഡോക്ടർ സമീപിക്കുകയും ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here