കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയണോ ? ഇതാ രണ്ട് എളുപ്പവഴികള്‍

കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയം നമുക്ക് പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് വേഗത്തില്‍ തന്നെ കണ്ടെത്താന്‍ നമുക്ക് സാധിക്കും. അതിനുള്ള ചില എളുപ്പവഴികളാണ് ചുവടെ,

രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വേഗം വരും മറിച് നല്ല വെളിച്ചെണ്ണയാണേല്‍ അതിന്റെ യഥാര്‍ത്ഥ മണം ഏതൊരു മലയാളിക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

 വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും.

വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും.

Also Read : ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News