നല്ല പൂ പോലത്തെ ഇഡലി വേണോ ? ഇതാ ഒരു ഈസി ടിപ്സ്

സോഫ്റ്റായിട്ടുള്ള ഇഡലി ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. നല്ല പൂ പോലുള്ള ഇഡലി വേണമെങ്കില്‍ അതിന്റെ മാവ് അരയ്ക്കുമ്പോള്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

ഉഴുന്ന് ചൂടായിട്ടുണ്ടെങ്കില്‍ ഇഡലി സോഫ്റ്റാകില്ല. ഉഴുന്ന് ചൂടാവാതെ സോഫ്റ്റ് ആയി അരഞ്ഞിട്ടുണ്ടെങ്കില്‍ മാവിന് മുകളില്‍ കുറെ കുമിളകള്‍ ഉണ്ടാവും.

ചേരുവകള്‍

ഇഡ്ഡലി റൈസ് /പൊന്നി അരി – 4 കപ്പ്

ഉഴുന്ന് -1 കപ്പ്

ഉലുവ -അര ടീസ്പൂണ്‍

അവല്‍-4 ടേബിള്‍സ്പൂണ്‍

ദോശ /ഇഡ്‌ലി മാവ് 2ടേബിള്‍സ്പൂണ്‍

മാവ് തയാറാക്കേണ്ട വിധം

അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

അരി നാല് തൊട്ട് അഞ്ച് മണിക്കൂര്‍ വരെയും ഉഴുന്ന് മൂന്ന് മണിക്കൂര്‍ നേരവും കുതിര്‍ക്കുക.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം ഫ്രിഡ്ജില്‍ വയ്ക്കുക.

ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേര്‍ത്ത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ചേര്‍ത്ത് അരയ്ക്കണം.

കുതിര്‍ത്ത് വച്ച അരി റവയുടെ പരുവത്തില്‍ അരച്ചെടുക്കുക.

അവല്‍ നന്നായി അരച്ചെടുക്കുക

രണ്ട് കപ്പ് അരിയ്ക്ക് മുക്കാല്‍ കപ്പ് വെളളം മതിയാകും.

ശേഷം ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് മാവ് നല്ലത്‌പോലെ കലക്കുക.

മാവ് പുളിയ്ക്കാന്‍ 5 മണിക്കൂര്‍ തൊട്ട് 7 മണിക്കൂര്‍ വരെ വയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel