മനോഹരമായ വിടര്‍ന്ന കണ്ണുകളോടാണോ പ്രിയം? ദിവസവും ഇ‍വ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കും. അത്തരത്തിലുള്ള കണ്ണുകളാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടവും. നമ്മുടെ ഭക്ഷണ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നല്ല തിളക്കമുള്ള മനോഹരമായ കണ്ണുകള്‍ ലഭിക്കും.

കണ്ണിന്റെ സൗന്ദര്യത്തിന് ശരിയായ ഭക്ഷണം

1. വെള്ളരി നീര് ഒരു ഗ്ലാസ് പതിവായി കഴിക്കുക.

2. ദിവസവും ഇരുപത് മില്ലി ലിറ്റര്‍ നെല്ലിക്കാനീര് കുടിക്കുകവഴി കണ്ണുകള്‍ തിളക്കമുള്ളതാകും.

3. കാരറ്റ് അരിഞ്ഞുണങ്ങി പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി കഴിക്കുക.

4. മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക.

5. വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക.

6. ചീര, പച്ച ബീന്‍സ്, കാരറ്റ്, പച്ചക്കറികള്‍, ചെറുപയര്‍, തക്കാളി, കാബേജ്, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്, ആപ്പിള്‍, ഉണങ്ങിയ ആപ്രിക്കോട്ട്, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക് നല്ല തിളക്കവും നിറവും കിട്ടും.

7. കൂടുതല്‍ ഉപ്പ്, പുളി, എരിവ് എന്നിവ ഒഴിവാക്കുക. കൃത്രിമ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഇവ ഒഴിവാക്കുക.

8. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News