മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വല്ലാതെ ചൂടാകുന്നുണ്ടോ ? ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

സ്മാര്‍ട്ട്‌ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു . പല ആവശ്യങ്ങൾക്കായി ദിവസത്തിലെ വലിയൊരു സമയം നമ്മൾ മൊബൈലിൽ ചിലവഴിക്കാറുമുണ്ട് . എന്നാൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. കുറെ നേരം നീണ്ടുനില്‍ക്കുന്ന ഫോണ്‍കോളോ, ഗെയിമുകൾ കളിക്കുമ്പഴോ , ജിപിഎസ് ഉപയോഗിക്കുമ്പോഴോ ആണ് ഈ പ്രശ്നം കാര്യമായി നേരിടുന്നത്. എന്നാൽ ഇത് ചില മാർഗങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കും. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം .
ബ്ലൂടൂത്ത്, വൈ-ഫൈ, മൊബൈല്‍ ഡാറ്റ, ലൊക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയവ വലിയ അളവില്‍ ബാറ്ററി ഉപയോഗിക്കുന്നവയാണ് .ഇത് ഫോണ്‍ ചൂടാകാന്‍ ഇടയാക്കുന്നവയുമാണ്. ഉപയോഗിച്ചു കഴിഞ്ഞാൽ ഇവ ഓഫ് ചെയ്തിടുന്നത് ഫോണിന്റെ ചാര്‍ജ് അധികസമയം നില്‍ക്കാനും ചൂടാകാതിരിക്കാനും സഹായിക്കും.
ഫോണില്‍ ഓപ്പണ്‍ ചെയ്തു വച്ച ഉപയോഗിക്കാത്ത ആപ്പുകളും ക്ലോസ് ചെയ്ത വയ്ക്കാം. നിരവധി ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നത് ഫോണിന്റെ പ്രോസസറിന് കൂടുതല്‍ പ്രഷര്‍ നല്‍കും. ഉപയോഗിക്കാത്ത ആപ്പുകള്‍ ബാക്ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് റിഫ്രഷ് ചെയ്യുന്നത് മൊബൈൽ ചൂടാകുന്നത് കുറയ്ക്കും .

ALSO READ : 7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി, കൂളാകാൻ വേപ്പർ ചേമ്പർ; വിപണി പിടിക്കാൻ കെ13 നുമായി ഓപ്പോ

നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത് ഫോണ്‍ വയ്ക്കാൻ ശ്രദ്ധിക്കുക. അല്‍പ്പനേരത്തേക്കെങ്കിലും ഫോണ്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നിടത്ത് വെക്കുന്നത് അമിതമായി ചൂടാകാന്‍ കാരണമാകും.
ഫോണ്‍ അമിതമായി ചൂടാകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഫോണ്‍ കേസ് അഴിച്ചു മാറ്റാം. പിന്നീട് സാധാരണ നിലയിലായതിന് ശേഷം മാത്രം ഫോണ്‍ കേസ് ഇടുന്നതാകും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News