നല്ല പൂപോലത്തെ ഇടിയപ്പം വേണോ ? ഇതാ ഒരു ഈസി ടിപ്‌സ്

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല സോഫ്റ്റ് ഇടിയപ്പം. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി – 2 കപ്പ്

അല്‍പം നെയ്യ്

ഉപ്പ് – പാകത്തിന്

തിളപ്പിച്ച വെള്ളം- 1 കപ്പ്

Also Read : രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും

തയ്യാറാക്കുന്ന വിധം

അരിപ്പൊടി നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.

നന്നായി കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇടിയപ്പത്തട്ടില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഇടുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

മാവില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News