രാത്രി വാഹനമോടിക്കുന്നതിനിടയില്‍ ഉറക്കം വരാറുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ

രാത്രി വാഹനമോടിക്കുന്നതിനിടയില്‍ ചിലര്‍ക്കെങ്കിലും ഉറക്കം വരുന്നത് പതിവാണ്. കൈകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കോട്ടുവായിടുക, കൈകള്‍ക്കും ശരീരത്തിനും തളര്‍ച്ച അനുഭവപ്പെടുക എന്നിവയൊക്കം ഉറക്കം വരുന്നതിന്റെ ലക്ഷണങ്ങളാണ്.

വാഹനമോടിക്കുമ്പോള്‍ ഇങ്ങിനെ എന്തെങ്കിലും തോന്നിയാല്‍ ഉടന്‍ വാഹനം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കാരണം തൊട്ടടുത്ത നിമിഷം നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ പോവുകയാണ്. ഉറക്കം വരുമ്പോള്‍ റിസ്‌ക് എടുക്കാതെ വാഹനം നിര്‍ത്തുക എന്നതാണ് പ്രധാന പോംവഴി.

അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ശരീരം ഉറങ്ങാനുള്ള പ്രവണത കാണിക്കും. ഈ സമയം ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് ഉചിതം. തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ ഈ സമയം യാത്ര നടത്താവൂ. ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചു നിര്‍ത്താന്‍ ശരീരത്തിനാവില്ല. അതിനാല്‍ കുറച്ച് നേരം ഉറങ്ങുക എന്നത് തന്നെയാണ് പ്രായോഗികമായ പ്രതിവിധി.

വാഹനമോടിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1 ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാല്‍ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ചെയ്യുക. പിന്നീട് മുഖം നന്നായി കഴുകിയ ശേഷം മാത്രം ഡ്രൈവ് ചെയ്യുക.

2 ദീര്‍ഘദൂര യാത്രകള്‍ക്ക് മുന്‍പുള്ള രാത്രി കുറഞ്ഞത് 8 മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക.

3 നിയന്ത്രിതമായ വേഗതയില്‍ വാഹനമോടിക്കുക.

4 തനിയെയുള്ള യാത്ര ഒഴിവാക്കുക.

5 മദ്യപിച്ച് യാത്ര അരുത്. രാത്രിയില്‍ ശരീരത്തിലെ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കൂടുതല്‍ അപകടകരമാണ്.

6. യാത്രക്കിടെ കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here