കുഞ്ഞി പല്ലുകൾ മനോഹരമായിരിക്കാൻ ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ…

കുഞ്ഞുങ്ങളിൽ ദന്തരോഗങ്ങള്‍ സാധാരണമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ അവ ഒഴിവാക്കാക്കാൻ കഴിയുന്നതാണ്. കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാർക്ക് ശ്രദ്ധ വേണം. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് കുഞ്ഞിന്റെ പല്ലുകള്‍ സുന്ദരമായിരിക്കാനായി അമ്മമാര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം. കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമാണ്.

Also read:ടിപി രാമകൃഷ്ണനെ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ദാന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുക എന്നിവയാണ്. പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിന്റെ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടപ്പിച്ചെടുക്കുകയും വേണം.

Also read:തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ തനിയെ വായ്‌ കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ്‌ കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത്‌ ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം. കുട്ടികളുടെ ടൂത്ത്‌ ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌ മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ല്തേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News