എത്ര കഴുകിയിട്ടും ചായക്കപ്പിലെ കറ പോകുന്നില്ലേ? എങ്കില്‍ ഇതാ ഒരു എളുപ്പവഴി

ചായ പ്രേമികള്‍ എപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കപ്പിലെ ചാറക്കറ കഴുകിക്കളയുക എന്നത്. സ്ഥിരമായി ഒരേ കപ്പില്‍ ചായ കുടിക്കുകയണെങ്കില്‍ ബ്രൗണ്‍ നിറത്തില്‍ ഒരു കറ ചായക്കപ്പില്‍ അടിഞ്ഞുകൂടും. എത്രതവണ സോപ്പിട്ട് കഴുകിയാലും ആ കറ പോവുകയുമില്ല.

ചിലര്‍ക്ക് ചില ചായക്കപ്പുകള്‍ അത്രമാത്രം പ്രിയപ്പെട്ടതാണ്. അതിനാല്‍ത്തന്നെ എത്ര കറപറ്റിയാലും ആ കപ്പുകള്‍ കളയാന്‍ മനസ് അനുവദിക്കുകയുമില്ല. എന്നാല്‍ കപ്പിലെ കറ മാറാത്തതിനാല്‍ ആ കപ്പില്‍ ചായ കുടിക്കാനും തോന്നുകയില്ല.

അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ചായക്കപ്പിലെ കറ മാറാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം. ചായക്കപ്പിലെ കറകളായാന്‍ കുറച്ചു വിനാഗിരിയും ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് കഴുകിയാല്‍ മതി. ചായക്കപ്പിലെ കറ മാറാന്‍ ഇനി ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News