ഒരുതുള്ളി എണ്ണ വേണ്ട, പപ്പടം ഇനി കുക്കറില്‍ പൊരിച്ചെടുക്കാം

ഒരുതുള്ളി എണ്ണ ആവശ്യമില്ലാതെ പപ്പടം പൊരിച്ചെടുക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെയും ചെയ്യാം. കുക്കറില്‍ ഒരുതുള്ളി എണ്ണ ഉപയോഗിക്കാതെ പപ്പടം പൊരിക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ ?

കുക്കര്‍ നന്നായി ചൂടായ ശേഷം അതിലേക്ക് പപ്പടം കീറി ചെറിയ പീസുകളാക്കി ഇട്ടു കൊടുക്കുക.

കുക്കറിലേക്ക് ഇട്ട പപ്പടം ഒരു തവി കൊണ്ട് നന്നായി ഇളക്കണം.

രണ്ടോ മൂന്നോ മിനിറ്റ് മതി പപ്പടം നല്ല രീതിയില്‍ വറുത്തു കിട്ടാന്‍.

ഇനി കുറച്ചു കൂടി സ്പൈസിയായി പപ്പടം കിട്ടണമെങ്കില്‍ അല്‍പ്പം എണ്ണ ഉപയോഗിക്കാം.

ആദ്യം വറുത്തെടുത്ത പപ്പടം കുക്കറില്‍ നിന്ന് മാറ്റിയ ശേഷം കുക്കറിലേക്ക് കാല്‍ സ്പൂണ്‍ ഓയില്‍ ഒഴിക്കുക.

അത് ചൂടായ ശേഷം അല്‍പ്പം മുളകു പൊടിയോ ചതച്ച മുളകോ ചേര്‍ക്കാം.

നേരത്തെ വറുത്തെടുത്ത പപ്പടം വീണ്ടും കുക്കറിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക.

അധികം എണ്ണയില്ലാതെ നല്ല രുചിയില്‍ പപ്പടം റെഡി

Also Read : മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും; കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News