
ഇന്ന് ഗ്യാസ് സ്റ്റൗ ഇല്ലാത്ത അടുക്കളകൾ കാണാനെയില്ല. അമ്മമാരുടെ പണി എൽപ്പം കുറയ്ക്കാൻ ഗ്യാസ് സ്റ്റൗ വന്നതോടെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊക്കെ വൃത്തിയാക്കാനാണ് പാട്. കണ്ണൊന്ന് തെറ്റിയാൽ കറയാകും. സ്ഥിരമായിട്ട് ഉപയോഗിക്കുന്ന സാധനം ആയതുകൊണ്ട് ശരിയായ രീതികളും ഉപകരണങ്ങളും ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയായി സൂക്ഷിക്കുന്നത് ഊര്‍ജ്ജം ലാഭിക്കാനും സഹായിക്കും. ഈ കറയും കരിയും എളുപ്പം വൃത്തിയാക്കാൻ ഇതാ ചില വഴികൾ
നാരങ്ങ നീരിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഉപയോഗിച്ച് സ്റ്റൗ തുടയ്ക്കാം.
അൽപം വിനാഗിരി ഒരു ചെറിയ പാത്രത്തിലെടുത്ത് ഗ്യാസ് സ്റ്റൗവിൽ തളിക്കാം. അൽപ സമയത്തിനു ശേഷം കോട്ടൺ തുണി കൊണ്ടോ സ്പോഞ്ചോ ഉപയോഗിച്ച് തുടയ്ക്കാം.
ALSO READ: ‘ഒരു ബന്ധവമില്ലാത്തവരോടൊരു സ്‌നേഹം തോന്നാറില്ലേ… അതിനൊരു കാരണമുണ്ട്’… ഈ ‘കുഞ്ഞൻ’ ഒരു സംഭവമാണ്
സവാള രണ്ട് കഷ്ണമായി മുറിക്കാം. ഒരു പാനിൽ വെള്ളമെടുത്ത് അതിലേയ്ക്ക് സവാള കഷ്ണങ്ങൾ ചേർത്തു തിളപ്പിക്കാം. ഇത് തണുക്കാൻ വയ്ക്കാം. ശേഷം ഒരു സ്പോഞ്ച് മുക്കി സ്റ്റൈവ് തുടയ്ക്കാം.
നാരങ്ങ അല്ലെങ്കിൽ വിനാഗിരയിൽ കുറച്ചു ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഉപയോഗിച്ച് സ്റ്റൗ തുടയ്ക്കാം.
ഒരു ചെറിയ ബൗളിൽ ലിക്വിഡ് ഡിഷ് വാഷർ എടുക്കാം. അതിലേയ്ക്ക് വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. കോട്ടൺ തുണി അതിൽ മുക്ക് സ്റ്റൗ തുടയ്ക്കാം.
വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഗ്യാസ് ഓഫാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ചൂടായിരിക്കുമ്പോഴോ പ്രവർത്തിക്കുമ്പോഴോ വൃത്തിയാക്കുന്നത് അപകടങ്ങൾക്കും പൊള്ളലിനും ഇടയാക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here