പാറ്റകളെ പമ്പ കടത്താം; ഇതൊക്കെ ഒന്ന് പരീക്ഷിച്ചാലോ ?

നമ്മുടെ വീട്ടിലെ ഒരു അം​ഗത്തെ പോലെയാണ് പാറ്റ പല വീടുകളിലും താമസിക്കുന്നത്. അടുക്കളയിലും കുളിമുറിയിലും ഒക്കെയായിരിക്കും ഇവയുടെ പ്രധാന താവളങ്ങൾ. പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും അനേകമാണ്. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഇവയുടെ ശല്യം കുറയാറില്ല. പാറ്റയെ തുരത്താന്‍ പല തരത്തിലുള്ള കെമിക്കലുകള്‍ ഇന്ന് ലഭ്യമാണ്. സ്പ്രേ ആയും ഗുളികകളായുമെല്ലാം ഇവ മാര്‍ക്കറ്റില്‍ കിട്ടും. ഇവയ്ക്ക് ഗുണമുള്ളതുപോലെ തന്നെ ഒട്ടേറെ ദോഷഫലങ്ങളുമുണ്ട്. അതുകൊണ്ട് പാറ്റ ശല്യത്തിന് ഇനി അടിപൊളി പ്രതിവിധി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?

ALSO READ: ‘എമ്പുരാനി’ൽ ഖേദപ്രകടനവുമായി മോഹൻലാൽ

പുതിന

പുതിനയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. നല്ല ഫ്രഷ്‌ പുതിനയിലകള്‍ ഒരു തുണിസഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുക. ഇത് പാറ്റകളെ അടിപ്പിക്കില്ല.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണം പാറ്റകള്‍ക്ക് അത്ര പിടിക്കില്ല. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ വിള്ളലുകള്‍, ദ്വാരങ്ങള്‍, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഇവയുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ തുരത്തും.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. വെളുത്തുള്ളിയുടെ എസന്‍ഷ്യല്‍ ഓയിലില്‍ കാണപ്പെടുന്ന എ. സാറ്റിവം സംയുക്തം 96.75% ഫലപ്രാപ്തിയോടെ പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു.

തുളസി

ആന്‍റി ബാക്ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ നിറഞ്ഞ, തുളസി എല്ലാത്തരം പ്രാണികളെയും അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു ഗന്ധം പുറപ്പെടുവിക്കുന്നു, പാറ്റകള്‍ക്ക് മാത്രമല്ല കൊതുകുകൾ, ഈച്ചകൾ, മൂട്ട എന്നിങ്ങനെയുള്ള എല്ലാത്തിനെയും തുരത്താന്‍ കാലങ്ങളായി നമ്മള്‍ തുളസിയില ഉപയോഗിക്കാറുണ്ട്.

ഇവ കൂടാതെ, പൈൻ, ലാവണ്ടര്‍, പെപ്പർമിൻ്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിൽ, ബേ ഇലകൾ, കറുവപ്പട്ട, റോസ്മേരി, ഒറിഗാനോ മുതലായവയുടെ ഗന്ധവും പാറ്റകള്‍ക്ക് അരോചകമാണ്. ഇവയുടെ എസന്‍ഷ്യല്‍ ഓയിലുകള്‍ വാങ്ങിച്ച് നേര്‍പ്പിച്ച് സ്പ്രേ ആയി പാറ്റകള്‍ വരുന്ന ഇടങ്ങളില്‍ തളിക്കാം.

യൂക്കാലി തേച്ചുപിടിപ്പിക്കുന്നത് ഈച്ച ശല്യം ഒഴിവാക്കാനും സഹായിക്കും. യൂക്കാലിക്ക് പകരം പുൽതൈലം ഉപയോഗിക്കുന്നതും ഈച്ചകളെ തുരത്താൻ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News