കൊതുകിന്റെ മൂളിപ്പാട്ടുകൾക്ക് വിരാമം ഇടണോ ? തുരത്താൻ ഈ വഴികൾ ബെസ്റ്റാ..

ഇടവിട്ടുള്ള മഴ കാലാവർഷത്തിനു മുന്നോടിയായി പെയ്യുന്നതാണ്. ഇത് വീട്ടിലേക്ക് തണുപ്പ് മാത്രമല്ല, മറ്റൊരു അതിഥിയെയും എത്തിക്കുന്നത് നിങ്ങൾ ഇപ്പോഴേ ശ്രദ്ധിച്ചുകാണുമല്ലോ. മറ്റാരുമല്ല, കൊതുകുകൾ ആണവർ. വീടിനകത്ത് ഒളിച്ചിരിക്കുന്ന കൊതുകുകൾ ഉറക്കം നഷ്ടപ്പെടുത്തുന്നതോർത്ത് ഇനി ബുദ്ധിമുട്ടേണ്ട, കുറച്ചു പരിഹാരമാർഗങ്ങൾ പറഞ്ഞ തരട്ടെ.. അതും നമ്മുടെ അടുക്കളയിൽ ഉള്ളവ ഉപയോഗിച്ച് മാത്രം കൊതുകിനെ തുരത്തുന്ന വഴികൾ…

ALSO READ:

  • വീടിനകത്തും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിടാതിരിക്കുക. വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.
  • തുളസിയുടെ നീരിന് ലാർവിസൈഡൽ ഗുണങ്ങളുണ്ട്. അതിനാൽ കെട്ടികിടക്കുന്ന വെള്ളത്തിലും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിലും തുളസിയുടെ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ്.
  • തുളസി, ലാവെൻഡർ, ലെമൺഗ്രാസ്, ജമന്തി, പുതിന പോലെയുള്ള ചെടികൾ വളർത്തുന്നതും കൊതുകിനെ അകറ്റി നിർത്താൻ സഹായകരമാണ്.
  • വേപ്പിൻ്റെ ഇല അരച്ച് നീരെടുത്ത് കൊതുക് ശല്യം രൂക്ഷമായ ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
  • മഞ്ഞളിൻ്റെയും വേപ്പിൻ്റെയും വേരുകൾ ഉണക്കിയെടുത്ത് പുകയ്ക്കാൻ ഉപയോഗിക്കുന്നത് വീടിൻ്റെ പരിസരത്തു നിന്നും കൊതുകിനെ തുരത്താൻ സഹായിക്കും.
  • കുരുമുളകിൻ്റെ തണ്ടുകൾ കത്തിക്കുന്നത് വീടിൻ്റെ പരിസരത്തെ കൊതുക് ശല്യത്തിന് ഒരു മികച്ച പ്രതിവിധിയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News