
ശരീരരത്തിന് വ്യായാമം ആവശ്യമുള്ളത് പോലെ ശ്രദ്ധ കേന്ദ്രികരിക്കാൻ മനസ്സിനും വ്യായാമം വേണം. പഠനം, ജോലി എന്നിവയ്ക്കിടയിൽ , കുറച്ച് ലളിതമായ വ്യായാമങ്ങൾ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ നാലു വ്യായാമങ്ങൾ ട്രൈ ചെയ്ത് നോക്കൂ
മനസ്സുതുറന്നുള്ള ധ്യാനം
സമ്മർദ്ദം ഒഴിവാക്കാൻ മാത്രമല്ല, ഓർമ്മശക്തി മെച്ചപ്പെടുത്താനും ധ്യാനം സഹായിക്കുന്നു. ഒരു ദിവസം 12-15 മിനിറ്റ് ധ്യാനം ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുക
പുതിയൊരു ഭാഷ പഠിക്കുന്നതും അതിലെ വാക്കുകൾ,ഘടനാപരമായ വാക്യങ്ങൾ, പദാവലി എന്നിവ മനഃപാഠമാക്കാൻ ശ്രമിക്കുന്നതും നിങ്ങളുടെ തലച്ചോറിന് ഒരു നല്ല വ്യായാമമാണ്.
Also read – ഷുഗർ ക്രേവിങ്‌സ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ
ബ്രെയിൻ-ബൂസ്റ്റിംഗ് ഗെയിമുകൾ കളിക്കുക
സുഡോകു പോലുള്ള പസിലുകൾ, ക്രോസ്‌വേഡുകൾ, മെമ്മറി ഗെയിമുകൾ എന്നിവ തലച്ചോറിന് ഒരു നല്ല വ്യായാമമാണ്. ഈ ഗെയിമുകൾ ക്രിട്ടിക്കൽ തിങ്കിങ്, ഏകാഗ്രത വർദ്ധിപ്പിക്കുക, ഷോർട്ട് ടെം മെമ്മറി എന്നിവ വർധിപ്പിക്കും.
ശാരീരിക വ്യായാമം
പതിവ് വ്യായാമം ഉൾപ്പെടുത്തുന്നത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. നടത്തം, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും പുതിയ തലച്ചോറിലെ കോശങ്ങളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here