പുട്ടുകുറ്റിയില്ലാതെയും പുട്ട് പുഴുങ്ങാം; വാഴയിലകൊണ്ടൊരു എളുപ്പവിദ്യ

പുട്ട് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. രാവിലെ നല്ല ചൂട് പുട്ട് കഴിക്കുമ്പോഴുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. നമുക്കെല്ലാം പുട്ട് പുട്ടുകുറ്റിയില്‍ ഉണ്ടാക്കാന്‍ മാത്രമേ അറിയുകയുള്ളൂ. സ്റ്റീലിന്റെ പുട്ടുകുറ്റിയും മുളയുടെ പുട്ടുകുറ്റിയുമൊക്കെ നമുക്ക് സുപരിതമാണ്. എന്നാല്‍ പുട്ടുകുറ്റിയില്ലാതെ പുട്ടുപുഴുങ്ങാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?

Also Read : ഓട്‌സ് കഴിച്ചാല്‍ ഷുഗര്‍ കൂടുമോ ? പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക !

നല്ല വാഴയിലയിലും കിടിലനായി പുട്ട്പുഴുങ്ങാന്‍ സാധിക്കും. അതിനായി വാഴയില നമ്മള്‍ അട തയ്യാറാക്കാന്‍ കീറിയെടുക്കുന്നത് പോലെ കറിയെടുക്കുക. അതിന് ശേഷം നന്നായി കഴുകി തുടച്ച് മാറ്റി വെക്കണം. വാഴിയില വട്ടത്തില്‍ മടക്കി ഒരു ഈര്‍ക്കില്‍ ഉപയോഗിച്ച് വശങ്ങള്‍ പിന്‍ ചെയ്യുക. തുടര്‍ന്ന് അടിയില്‍ മറ്റൊരു വാഴയില വിരിച്ച് ഈ വാഴയില പുട്ടുകുറ്റിപോലെ പിടിക്കുക. ഇതിലേക്ക് നനച്ച് വെച്ചിരിക്കുന്ന പുട്ട് പൊടി നാളികേരവും ചേര്‍ത്ത് ഇടാവുന്നതാണ്.

അതിന് ശേഷം ഇത് ഇഡ്ലി ചെമ്പില്‍ വെച്ച് പുഴുങ്ങി എടുക്കാം. അല്ലെങ്കില്‍ വലിയ അരിപ്പ ഉള്ളവരാണെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളം വെച്ച്, ഇത് ആ അരിപ്പയില്‍ വെച്ച് നിങ്ങള്‍ക്ക് ആവി കയറ്റി വേവിച്ച് എടുക്കാവുന്നതാണ്. നല്ല കിടിലം പുട്ട് തയ്യാറായിക്കഴിഞ്ഞു. ഇനി ഗ്ലാസും ഇഡലിത്തട്ടും വെച്ചുകൊണ്ടും പുട്ട് തയ്യാറാക്കാന്‍ കഴിയും.

Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

അതിനായി ഒരു സ്റ്റീലിന്റെ ഗ്ലാസ്സ് എടുക്കുക. ഇതിലേയ്ക്ക് ആദ്യം തന്നെ നനച്ച് വെച്ചിരിക്കുന്ന പുട്ടും പൊടി ഇട്ട്, അതിന്റെ മുകളില്‍ നാളികേരവും വെച്ച് നന്നായി പ്രസ്സ് ചെയ്യണം. ഇഡലി ചെമ്പില്‍വെള്ളം നിറച്ച് അതിന്റെ മുകളില്‍ അരിപ്പ പാത്രം വയ്ക്കുക. അതിന്റെ മുകളിലായി ഈ ഗ്ലാസ്സില്‍ തയ്യാറാക്കിയ പുട്ട് കമിഴ്ത്തി കൊട്ടുക. പണ്ട് മണ്ണപ്പം ചുടുന്നതുപോലെ. ഇത്തരത്തില്‍ ആ അരിപ്പ പാത്രത്തില്‍ കൊള്ളാവുന്നത്ര പുട്ട് വെക്കാം. അതിന് ശേഷം ആവി കയറ്റി നന്നായി വേവിച്ചെടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here