
പലപ്പോഴും നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കൈകളിലെ നഖം എപ്പോഴും ഒടിഞ്ഞ് പോകുന്നത്. എത്ര സൂക്ഷിച്ചാലും നഖം ഒടിയുന്നത് പതിവാണ്. കൈവിരലിലെ നഖം ഒടിയാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില പ്രധാനപ്പെട്ട ടിപ്‌സുകളാണ് ചുവടെ:
നഖങ്ങളും ചുറ്റുമുള്ള ചര്‍മ്മവും എപ്പോഴും ഈര്‍പ്പമുള്ളതാക്കി വെക്കുക. ഇതിനായി നഖങ്ങള്‍ക്കും കൈകള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ മോയിസ്ചറൈസര്‍, നഖം ക്യൂട്ടിക്കിള്‍ ഓയില്‍ എന്നിവ ദിവസവും ഉപയോഗിക്കുക.
വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, പ്രത്യേകിച്ചും പാത്രം കഴുകുമ്പോഴും വൃത്തിയാക്കുമ്പോഴും കൈയുറകള്‍ ഉപയോഗിക്കുക. വെള്ളം നഖങ്ങളെ വരണ്ടതും ദുര്‍ബലവുമാക്കും.
Also Read : ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറിത്തുടങ്ങും; ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
നഖങ്ങള്‍ കൃത്യമായി മുറിച്ച് വൃത്തിയായി സൂക്ഷിക്കുക. വളരെയധികം നീട്ടിവളര്‍ത്തുന്നത് ഒടിഞ്ഞുപോകാനുള്ള സാധ്യത കൂട്ടും. നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.
പ്രോട്ടീന്‍, ബയോട്ടിന്‍ , വിറ്റാമിന്‍ E, വിറ്റാമിന്‍ C, സിങ്ക്, ഇരുമ്പ് എന്നിവ നഖങ്ങളുടെ വളര്‍ച്ചയ്ക്കും ബലത്തിനും അത്യാവശ്യമാണ്. മുട്ട, മത്സ്യം, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വീട്ടിലെ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ നഖങ്ങളെ വരണ്ടതാക്കുകയും ദുര്‍ബലമാക്കുകയും ചെയ്യും. ഇവ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിക്കുക. നെയില്‍ പോളിഷ് റിമൂവറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അസറ്റോണ്‍ രഹിതമായവ തെരഞ്ഞെടുക്കുക. അസറ്റോണ്‍ നഖങ്ങളെ വരണ്ടതാക്കും. ഡെക്കറേഷനോടുകൂടിയ നഖങ്ങള്‍ ഇടുന്നത് നഖങ്ങളെ ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ട്.
ഈ ടിപ്‌സുകള്‍ പിന്തുടരുന്നത് നിങ്ങളുടെ നഖങ്ങള്‍ ബലമുള്ളതും ഒടിയാത്തതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. നഖങ്ങളില്‍ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here