
ദിവസം കഴിയും തോറും ചൂട് കൂടി വരികയാണ്. പകൽ ഈ ചൂടിന് പുറത്തിറങ്ങുന്നത് ചിന്തിക്കാൻ കഴിയില്ല. എന്നാൽ രാത്രിയിലോ.. അതിലും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ഫാൻ എത്ര സ്പീഡിൽ ഇട്ടാലും ഈ ചൂടുകാലാവസ്ഥയിൽ രാത്രി ഉറക്കം സുഖമാകില്ല. ഈ അസഹനീയമായ ചൂട് നമ്മുടെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. രാത്രിയിലെ ചൂട് കുറയ്ക്കാൻ ചില പരിഹാര മാർഗങ്ങൾ നോക്കാം.
1 . രാത്രി ഭക്ഷണം ലളിതമാക്കുകയും സ്ക്രീൻ ടൈം കുറയ്ക്കുകയും ചെയ്യുക
രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ താപനില വർധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്ക്രീൻ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ALSO READ: അത്താഴം എട്ട് മണിക്ക് ശേഷം ആവരുത് എന്ന് കേട്ടിട്ടില്ലേ? ഇതിന്റെ കാരണങ്ങൾ അറിയാം
2 . നന്നായി വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
3 . ശരീര താപനില സ്വാഭാവികമായി കുറയ്ക്കുക
രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയിൽ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാൻ കാരണമാകും
ALSO READ: ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ദിവസം തള്ളിനീക്കാൻ സാധിക്കില്ലേ?, ഈ ശീലം തുടർന്നാൽ പ്രശ്നമാണേ
- കിടപ്പുമുറി സജീകരിക്കുക
രാത്രിയിൽ, കട്ടികുറഞ്ഞ കോട്ടൺ ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുക. രാത്രി ജനാലകൾ തുറന്നിടാൻ സുരക്ഷിതമെങ്കിൽ തണുത്ത കാറ്റ് കിട്ടാൻ സഹായിക്കും.
5 . അനാവശ്യമായ ലൈറ്റുകള്‍ ഓഫ് ചെയ്യുക
ഇലക്ട്രോണിക് ഉപകരണങ്ങൾ മുറി ചൂടാവാൻ കാരണമാകുന്നു. ലൈറ്റുകൾ നേരത്തെ ഓഫ് ചെയ്യുക. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉറങ്ങുന്നതിന് മുൻപ് അൺപ്ലഗ് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

