ആര്‍ത്തവ സമയത്തെ വയറുവേദന സഹിക്കാന്‍ പറ്റുന്നില്ലേ? ഈ 6 പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കൂ

ആര്‍ത്തവ സമയത്തെ വയറുവേദന നമുക്ക് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ്. എത്ര മരുന്നുകള്‍ കഴിച്ചാലും ചിലപ്പോള്‍ ആ വേദനയം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.

എന്നാല്‍ താഴെയുള്ള 6 പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ ഒരു പരിധിവരെ നമുക്ക് ഈ വേദന നിയന്ത്രിക്കാന്‍ കഴിയും.

ആര്‍ത്തവ വേദനകുറക്കാന്‍ ചില പൊടിക്കൈകള്‍

വേദനകുറക്കാന്‍ വയറ് ചൂടുപിടിക്കുന്നത് നല്ലതാണ്

ആര്‍ത്തവ സമയത്ത് കാപ്പി, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക

കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു ഒരോ ഔണ്‍സ് വീതം കഴിക്കുക

എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ചു ചേര്‍ത്ത് പതിവായി കഴിക്കുക

എള്ളും ശര്‍ക്കരയും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ആര്‍ത്തവ ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്

ഇടയ്ക്കൂടെ ചൂട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here