
സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല അല്ലേ. രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ഊണിനും സാമ്പാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും രാവിലെ വെയ്ക്കുന്ന സാമ്പാര്‍ വൈകുന്നേരം ആകുമ്പോഴേക്കും കേടാകാറുണ്ട്. എന്നാല്‍ അങ്ങനെ പെട്ടന്ന് കേടുവരാതെ ഇരിക്കാന്‍ ഒരു ചെറിയ പൊടിക്കൈ മാത്രം പരീക്ഷിച്ചാല്‍ മതി.
സാമ്പാറുണ്ടാക്കാന്‍ തുവരപ്പരിപ്പു വേവിക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ത്താല്‍ സാമ്പാര്‍ പെട്ടെന്ന് കേടാകില്ല. സാമ്പാറിന് തുവരപ്പരിപ്പ് തന്നെ ഉപയോഗിക്കുക. ചെറുപയര്‍ പരിപ്പ് ഉപയോഗിക്കുകയാണെങ്കില്‍ വറുത്ത ശേഷം ഉപയോഗിക്കുക.
Also Read : ഒരൊറ്റ തക്കാളി മതി; ബ്രേക്ക്ഫാസ്റ്റിന് എന്താണെങ്കിലും കറി ദാ ഇത് മാത്രം മതി
പരിപ്പ് വേവിക്കുമ്പോള്‍ ഒരു സ്പൂണ്‍ നല്ലെണ്ണയോ നെയ്യോ ചേര്‍ത്താല്‍ പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങുന്നത് തടയാനും സഹായിക്കും. എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച് പച്ചക്കറികള്‍ വഴറ്റിയശേഷം വേവിച്ചാല്‍ കൂടുതല്‍ മണം കിട്ടും.
പരിപ്പിന്റെ കൂടെ ഉള്ളി, പച്ചമുളക്, തക്കാളി, കായം, കറിവേപ്പില, അമരയ്ക്ക, കിഴങ്ങ് എന്നിവ വേവിക്കാം. തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. സാമ്പാറിന് ഇരുമ്പന്‍ പുളിയാണ് നല്ലത്. മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേര്‍ത്താല്‍ മണം കൂടും. സ്വാദ് കൂട്ടാന്‍ കുറച്ചു ശര്‍ക്കര ചേര്‍ക്കുന്നതും നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here