രാത്രിയില്‍ സുഖമായി ഉറങ്ങണോ? ഇനിമുതല്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ ഇങ്ങനെ കുടിച്ചുനോക്കൂ

രാത്രിയില്‍ ഒന്ന് സുഖമായി ആഗ്രഹിക്കുന്നവര്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. എന്നാല്‍ പലര്‍ക്കും രാത്രിയില്‍ സുഖപ്രദമായ ഉറക്കം കിട്ടാറില്ല എന്നതാണ് സത്യാവസ്ഥ. സുഖകരമായ ഉറക്കത്തിന് ഗുളികകളെ വരെ ആശ്രയിക്കുന്നവരും ചുരുക്കമല്ല.

എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനിമുതല്‍ രാത്രി ബദാം മില്‍ക്ക് കുടിച്ച് നോക്കൂ. ശരീരത്തില്‍ മഗ്‌നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്‌നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം.

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്‌നീഷ്യം സഹായിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനി ബദാം മില്‍ക്ക് കുടിച്ച് നോക്കൂ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News