അരിഞ്ഞ സവാള ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കണോ ? ഇതാ ഒരു എളുപ്പവഴി

അടുക്കളയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം എന്നും സവാള അരിയുന്നതാണ്. പലര്‍ക്കും സവാള അരിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. തന്നെയുമല്ല സവാള അരിയാന്‍ കുറേ സമയമെടുക്കും എന്നതും ഒരു വലിയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ സവാള നമുക്ക് കുറച്ചധികം അരിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

അത്തരത്തില്‍ സവാള അരിഞ്ഞ് സൂക്ഷിച്ചാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ അത് നമുക്ക് ഉപയോഗിക്കാം. എന്നാല്‍ അരിഞ്ഞ സവാള എങ്ങനെ സൂക്ഷിക്കാം എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്.

Also Read : പുട്ടുകുറ്റിയില്ലാതെയും പുട്ട് പുഴുങ്ങാം; വാഴയിലകൊണ്ടൊരു എളുപ്പവിദ്യ

ഇത്തരത്തില്‍ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാല്‍ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ നാല് ദിവസം വരെ മാത്രമേ നല്ലതായിരിക്കൂ. കൂടാതെ അരിഞ്ഞ ഉള്ളി ഒരു പേപ്പര്‍ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുന്നതും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News