വില കൂടിയ സൺസ്‌ക്രീൻ വാങ്ങിയിട്ടും ഗുണമില്ലേ ? ശരിയായ രീതിയിൽ ഇങ്ങനെ ഉപയോഗിക്കാം

ഇപ്പോഴത്തെ കാലാവസ്ഥയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി പലർക്കും മാറിയിട്ടുണ്ട് സൺസ്‌ക്രീൻ. ബ്രാൻഡുകളും ഗുണങ്ങളും എല്ലാം നോക്കി പലരുടെയും നിർദേശങ്ങളും കേട്ടായിരിക്കും ഒരു സൺസ്‌ക്രീൻ തിരഞ്ഞെടുക്കുന്നത്. എന്നിട്ടും അത് വർക്ക് ആകുന്നില്ല എന്നൊക്കെ പലരും പരാതിയും പറയാറുണ്ട്. എന്നാൽ വില കൂടിയ നല്ല സൺസ്‌ക്രീൻ വാങ്ങിയിട്ട് മാത്രം കാര്യമില്ല, അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കണം.

ALSO READ: കറപിടിച്ചിരിക്കുന്ന പാത്രങ്ങളുടെയും സ്പൂണുകളുടെയും വിശ്രമത്തിന് അവസാനം; കറ കളയാൻ ഈ വഴികൾ നോക്കാം

വേനൽക്കാലത്ത് സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ പരിചയപ്പെടാം.

  1. എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ

എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

  1. മുഖം, കൈകൾ, കാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ പുരട്ടുക

സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന ചെവി, കഴുത്ത്, പാദങ്ങളുടെ മുകൾഭാഗം തുടങ്ങിയ ഭാഗങ്ങളിൽ സൺസ്ക്രീൻ കൂടുതലായി പുരട്ടുക.

  1. ഇടവിട്ട് ഇടവിട്ട് സൺസ്ക്രീൻ പുരട്ടുക

ഓരോ രണ്ട് മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ പുരട്ടുക. നിങ്ങൾ പുറത്താണെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോൾ പുരട്ടാവുന്നതാണ്.

  1. മഴ ഉണ്ടെന്ന് കരുതി മാറ്റി വയ്‌ക്കേണ്ട

മഴയുള്ള ദിവസങ്ങളിൽ പോലും ചർമ്മത്തിന് സൂര്യ സംരക്ഷണം ആവശ്യമാണ്. അൾട്രാവയലറ്റ് രശ്മികൾക്ക് മേഘങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും, അതിനാൽ മേഘാവൃതമായ ദിവസങ്ങളിൽ പോലും സൺസ്ക്രീൻ പുരട്ടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here