അടുക്കളയിലെ മണ്‍ചട്ടി സോപ്പുപയോഗിച്ച് കഴുകുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക, വൃത്തിയാക്കേണ്ടത് ഇങ്ങനെ

സ്റ്റീല്‍ പാത്രങ്ങളിലും അലൂമിനിയം പാത്രങ്ങളിലുമെല്ലാം ആഹാരം പാകം ചെയ്യുന്നതിനേക്കാള്‍ ഏറെ രുചികരം മണ്‍ചട്ടിയില്‍ ഭക്ഷണമുണ്ടാക്കുമ്പോഴാണ്. മണ്‍ചട്ടിയിലുണ്ടാക്കിയ ആഹാരത്തിനെല്ലാം ഒരു പ്രത്യേക മണവും രുചിയുമാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കിയതിന് ശേഷം മണ്‍ചട്ടി സോപ്പിട്ട് കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് അത്ര നല്ലതല്ല.

മണ്‍ചട്ടി ഒരിക്കലും സോപ്പും കട്ടിയുള്ള സ്റ്റീല്‍ സ്‌ക്രബ് പോലുള്ളവ ഉപയോഗിച്ചും കഴുകരുത്. കാരണം ചട്ടി പൊട്ടാനും സ്‌ക്രാച്ച് വീഴാനും സാധ്യതയുണ്ട്. മണ്‍ചട്ടി വൃത്തിയാക്കാന്‍ മറ്റൊരു വഴിയുണ്ട്. അതിനായി പാചകം കഴിഞ്ഞതിനുശേഷം മണ്‍ചട്ടിയില്‍ വെള്ളം ചേര്‍ത്ത് ചൂടാക്കാം.

Also Read : അരി ഇഡ്ഡലി കഴിച്ചുമടുത്തോ ? ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഇഡ്ഡലി ആയാലോ ? തയ്യാറാക്കാം ഞൊടിയിടയില്‍

അതിലേക്ക് 1 സ്പൂണ്‍ സോഡാപൊടിയും നാരങ്ങാനീരും നാരങ്ങാ കഷ്ണങ്ങളും ചേര്‍ത്ത് നന്നായി തിളപ്പിക്കാം. ശേഷം തീ ഓഫ് ചെയ്ത് ചൂട് മാറിയതിന് ശേഷം ചട്ടി കഴുകാം. ഈ കൂട്ടുകള്‍ ചേര്‍ത്ത് വെള്ളം തിളപ്പിക്കുമ്പോള്‍ തന്നെ ഏകദേശം ചട്ടിയിലെ കറകള്‍ ഒക്കെ പോകും.

വെള്ളം കളഞ്ഞ ചട്ടിയിലേക്ക് ഒരു സ്പൂണ്‍ കടലമാവോ അരിപൊടിയൊ ഗോതമ്പുപൊടിയോ ചേര്‍ത്ത് സോഫ്റ്റായ സ്‌ക്രബ് കൊണ്ട് തേച്ചെടുക്കാം. ഇങ്ങനെ കഴുകിയാല്‍ അഴുക്കെല്ലാം മാറും. എണ്ണയുടെ അംശം ചട്ടിയില്‍ ഉണ്ടെങ്കില്‍ വീട്ടില്‍ ഉപയോഗിക്കുന്ന വിനാഗിരി കാല്‍കപ്പ് ചട്ടിയിലേക്ക് ഒഴിച്ച് ചെറുതായി തേച്ച് കഴുകിയെടുക്കാം. ഇനി നോക്കൂ മണ്‍ചട്ടി നല്ല ക്ലീനായി ഇരിക്കുന്നത് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News