ചപ്പാത്തിമാവ് കുഴച്ചുമടുത്തോ? മാവ് ഇനി ഈസിയായി മിക്‌സിയില്‍ കുഴയ്ക്കാം

രാത്രി ചപ്പാത്തി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ചപ്പാത്തി നമുക്ക് പ്രിയപ്പെട്ട ഭക്ഷണവുമാണ്. എന്നാല്‍ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നത് എല്ലാവര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. ചിലപ്പോള്‍ മാവിന്റെ പരുവം തെറ്റിപ്പോയാലും സോഫ്റ്റായ ചപ്പാത്തി കിട്ടില്ല.

ചപ്പാത്തിയുടെ മാവ് കുഴക്കുമ്പോള്‍ ചിലര്‍ക്ക് വെള്ളം കൂടി പോകും. ചിലരുണ്ടാക്കുന്ന ചപ്പാത്തി കട്ടിയായി പോകും. ചിലര്‍ക്ക് ശരിയായി കുഴച്ചെടുക്കാന്‍ കഴിയാതെ വരാറുമുണ്ട്. എന്നാല്‍ ഇനി ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന കാര്യമോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. അതിനൊരു എളുപ്പ വഴി പറഞ്ഞുതരാം.

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

ചപ്പാത്തിക്കുള്ള മാവ് മിക്‌സിയില്‍ കുഴച്ചെടുത്താല്‍ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാം. മിക്‌സിയിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ട് കൊടുക്കണം. അതിലേക്ക് ആവശ്യത്തിനനുസരിച്ച് ഉപ്പും ചേര്‍ത്ത് കൊടുക്കുക.

തുടര്‍ന്ന് ഗോതമ്പ് പൊടിയിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. നിങ്ങള്‍ ഒരു കപ്പ് ഗോതമ്പ് പൊടിയാണ് എടുത്തിട്ടുള്ളതെങ്കില്‍ അതിലേയ്ക്ക് അര കപ്പോ അതില്‍ ലേശം കുറവ് വെള്ളമോ ചേര്‍ത്ത് കൊടുക്കാം. ഇനി ഇവ മിക്‌സിയില്‍ അരച്ചെടുക്കണം.

Also Read : മമ്മൂക്കയുടെ ഫീമെയില്‍ വേര്‍ഷനാണ് മല്ലിക സുകുമാരന്‍; ആ എനര്‍ജിയൊക്കെ അടിപൊളിയാണെന്ന് ധ്യാന്‍

5 മിനിറ്റ് കൊണ്ട തന്നെ നല്ല പരുവത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാവ് ലഭിക്കും. ഇനി അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ഒരല്‍പം എണ്ണയോ നെയ്യോ ചേര്‍ത്ത് ഒന്ന് കൂടി കൈകൊണ്ട് ചെറുതായി കുഴച്ചെടുക്കാം.

അതിന് ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 10 മിനിറ്റ് വെക്കണം. ഇനി ഈ മാവ് എടുത്ത് പരത്തി ചപ്പാത്തി ഉണ്ടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News