‘കേന്ദ്രത്തെ വിമർശിച്ചു’, മുംബൈ ടിസ്സിൽ എസ് എഫ് ഐ പ്രവർത്തകനും മലയാളിയുമായ രാംദാസിനെ രാജ്യദ്രോഹ പ്രവർത്തനം ആരോപിച്ച് സസ്‌പെൻഡ് ചെയ്‌തു

കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മുംബൈ ടിസ്സിൽ മലയാളി വിദ്യാർത്ഥിയെ രാജ്യദ്രോഹ പ്രവർത്തനം ആരോപിച്ച് സസ്‌പെൻഡ് ചെയ്‌തു. വയനാട് സ്വദേശിയായ രാംദാസിനെതിരെയാണ് നടപടി. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഗവേഷക വിദ്യാർത്ഥിയാണ് ഇയാൾ. ഗുജറാത്ത് വംശഹത്യ വിഷയമായ ബിബിസി ഡോക്യുമെന്‍ററി പ്രദര്ശിപ്പിച്ചതാണ് നടപടിക്ക് കാരണം.

ALSO READ: ഇത് പുതുചരിത്രം ! വറ്റിവരണ്ട കബനി നദിയിലേക്ക് ജലമെത്തിച്ച് സര്‍ക്കാര്‍

രാം കെജെ നാം ഡോക്യുമെന്‍ററി കാണാൻ വിദ്യാർത്ഥികളെ ക്ഷണിച്ചു, കേന്ദ്രത്തിനെതിരായ സമരങ്ങളിൽ ഉൾപ്പെട്ടു തുടങ്ങിയവയാണ് രാംദാസിനെതിരെയുള്ള കൂട്ടങ്ങളായി ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ആരോപിച്ചത്. പ്രോഗ്രസീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയാണ് രാംദാസ്. അതോടൊപ്പം തന്നെ ടിസ്സിലെ എസ് എഫ് ഐയുടെ അംഗവും മഹാരാഷ്ട്രയിലെ എസ് എഫ് ഐയുടെ ജോയിന്റ് സെക്രട്ടറിയുമാണ് രാംദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News