
കൂരിയാട് നിർമാണം നടന്നുകൊണ്ടിരിക്കുന്ന എൻ എച്ച് 66 തകർന്നത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയ സജി മാർകോസിന്റെ ഫേസ്ബുക്ക് ശ്രദ്ധ നേടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വി ടി ബൽറാമിന്റെ അൽപത്തരത്തെ പൊളിച്ചടുക്കുന്നതാണ് സജിയുടെ പോസ്റ്റ്. തന്റെ പോസ്റ്റിന് ബൽറാം നൽകിയ മറുപടിക്ക് മറുപടിയായാണ് സജിയുടെ പോസ്റ്റ്. താഴെ വിശദമായി വായിക്കാം:
വി ടി സര്‍ ഇത്രയും അൽപനാകരുത്.
ബ്രാക്കറ്റ് കഴിഞ്ഞു ഒരു കുത്ത് ഇടാന്‍ വിട്ടുപോയതാണെന്ന് താങ്കള്‍ക്കും അറിയാം. പനവേൽ വഴി കൊച്ചിന്‍- കുര്‍ള എക്‌സ്പ്രസില്‍ കൊച്ചി വരെ ഇരുപത് പ്രാവശ്യമെങ്കിലും യാത്ര ചെയ്തിട്ടുള്ള ആളും നവി മുംബൈയില്‍ പനവേലിനടുത്ത് ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുള്ള ആളുമാണ് ഞാന്‍. പനവേല്‍ മുതല്‍ കന്യാകുമാരി വരെയുള്ള റെയില്‍വേ പാത ഏതൊക്കെ സംസ്ഥാനത്തുകൂടി ആണെന്നും നല്ല ധാരണയുമുണ്ട്.
മിസോറാം ഒഴികെ എല്ലാ സംസ്ഥാനത്തും യാത്ര ചെയ്തിട്ടുമുണ്ട്. 22 നാഷണല്‍ ഹൈവേ പ്രൊജക്ടുകള്‍ ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നുണ്ട്. ധാരണാപത്രം ഒപ്പിട്ടത് ഉള്‍പ്പടെ 4,010 കിലോമീറ്റര്‍ ഹൈവേ വിവിധ ഘട്ടങ്ങളില്‍ ആയിരുന്നു മധ്യപ്രദേശിലുണ്ട്.
ഇതില്‍ കേരളം നല്‍കിയത് പോലെ ലാന്‍ഡ് അക്വിസിഷന്‍ കോസ്റ്റ് നല്‍കിയ ഒരു പ്രൊജക്ട് എങ്കിലും പറയാമോ?
ഇനി 100% ലാന്‍ഡ് ആക്വിസിഷന്‍ കോസ്റ്റ് നല്‍കിയ സംസ്ഥാനമുണ്ടെന്നിരിക്കട്ടെ – പോസ്റ്റ് ഉടന്‍ തന്നെ ആ ഭാഗം തിരുത്താം – കാരണം എന്റെ പോസ്റ്റ് അതിനെക്കുറിച്ചായിരുന്നില്ല.
എന്തായാലും തെറ്റോ – തെറ്റിദ്ധാരണയോ ഉണ്ടാക്കിയ ഭാഗം തിരുത്തിയിട്ടുമുണ്ട്, ക്രഡിറ്റും വച്ചിട്ടുണ്ട് – (അതാണെന്റെ ശീലം )
കുത്തും കോമയും അക്ഷരപ്പിശകും അല്ലായിരുന്നു സര്‍ എന്റെ വിമര്‍ശനം –
നാഷണല്‍ ഹൈവേ നിര്‍മാണത്തില്‍ NHAI-യുടെ റോളും. സംസ്ഥാനത്തിന്റെ റോളും ഇപ്പോള്‍ നടന്ന അപകടത്തില്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വവുമായിരുന്നു എന്റെ പോസ്റ്റ്.
അതിനൊരു മറുപടിയും കണ്ടില്ലെങ്കിലും ഒരു കുത്ത് എങ്കിലും കിട്ടിയല്ലോ. ഭാഗ്യം.
ഞങ്ങളുടെ നാട്ടില്‍ ഇതിനു തരി പെറുക്കുക എന്ന് പറയും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

