
യുഡിഎഫ് സർക്കാർ ബിയറും വൈനുമല്ലാത്ത പാനീയങ്ങൾക്കും കുറഞ്ഞ നികുതി നിശ്ചയിച്ചുവെന്നും നികുതി നിശ്ചയിക്കുന്നത് വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണെന്നും ഡോ ടി എം തോമസ് ഐസക്. എറണാകുളത്ത് ബജറ്റ് ചർച്ചയിൽ സംസാരിക്കകുയായിരുന്നു അദ്ദേഹം. കരിമണൽ ഘനനം പാടില്ലെന്ന് ഇടത് പക്ഷത്തിന് നിലപാടില്ലെന്നും ഘനനത്തിന് കർശന നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. ധാതുഘനനം സ്വകാര്യ മേഖലയ്ക്ക് സർക്കാർ തുറന്ന് നൽകുമ്പോൾ തീരമേഖല സമരത്തിലേക്ക് കടക്കും. കഴിഞ്ഞ പത്ത് വർഷം ഇടതുപക്ഷ സർക്കാർ നവകേരള കാഴ്ചപ്പാട് മുന്നോട്ട് വെച്ചു.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കേരളം രണ്ട് കാലിൽ നടന്നുവെന്നും ബഡ്ജറ്റിനു പുറമെ പണം ഇടതുപക്ഷ സർക്കാർ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തും ഇടതുപക്ഷ സർക്കാർ വികസനം നടത്തി.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ എതിർപക്ഷത്തുള്ള എല്ലാവരും ഒന്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി യുടെ സാമ്പത്തിക നയത്തിന് കോൺഗ്രസ് എതിരല്ല. കിഫ്ബി വായ്പ കേരള സർക്കാർ എടുക്കുന്ന വായ്പയ്ക്ക് തുല്യമാണെന്ന് കേന്ദ്ര സർക്കാർ വിധിച്ചു. കേരളത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 60 ശതമാനം വായ്പ മാത്രമേ എടുക്കാൻ സാധിച്ചുള്ളുവെന്നും 40 ശതമാനം വായ്പ വെട്ടിക്കുറിച്ചുവെന്നും ഡോ ടി എം തോമസ് ഐസക് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം വരുമാനത്തിന്റെ 50 ശതമാനം വിഹിതം നൽകിയപ്പോൾ കേരളത്തിന് ലഭിച്ചത് 27 ശതമാനം മാത്രമാണെന്നും കേരളം പിടിച്ചു നിന്നത് തനത് വരുമാനം വർദ്ധിപ്പിച്ചാണെന്നും ആദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

