മംഗലാപുരം യാത്രയിൽ വിഴിഞ്ഞം പോർട്ടിൻ്റെ ഓഹരി കൈമാറ്റം അനൗദ്യോഗികമായി ചർച്ച ചെയ്തോ? മുഖ്യമന്ത്രി വ്യക്തമാക്കണം: ഡോ ടി എം തോമസ് ഐസക്

thomas isaac

മുഖ്യമന്ത്രി നടത്തിയ മം​ഗലാപുരം യാത്രയിൽ വിഴിഞ്ഞം പോർട്ടിൻ്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനൗദ്യോ​ഗികമായി ചർച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ ടി എം തോമസ് ഐസക്. മംഗലാപുരം ഡീൽ ഇതാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് ചെയ്ത വലിയ ക്രൂരതയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമുദ്ര മിഷനുമായി ബന്ധപ്പെട്ട ആശങ്കകൾ ശരി വയ്ക്കുന്നതാണ് വിഴിഞ്ഞം ഓഹരി കൈമാറ്റമെന്നും കേരള സർക്കാരുമായി ചർച്ച ചെയ്യാതെയാണ് ഇങ്ങനെ ഒരു നടപടി അദാനി കമ്പനി നടത്തിയതെന്നും പശ്ചാത്തലം പുതിയ ബഡ്ജറ്റ് നിർദ്ദേശങ്ങൾ ആണെന്നും അദ്ദേ​ഹം പറഞ്ഞു. സമുദ്ര മിഷനിലെ ഏറ്റവും വലിയ കെണി വിഴിഞ്ഞമാണ്.

Also read: അദാനിയുടെ ഓഹരി കൈമാറ്റ വിഷയം: ദുരൂഹതകൾ ഏറെ, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ പറയുമെന്ന് വി എൻ വാസവൻ

ചോദ്യമുനയിൽ ആണ് നിലവിൽ സമുദ്ര മിഷൻ. എം എസ് സി വന്നാൽ ബാക്കി കമ്പനികളെ അത് ബാധിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. വി എസ് സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പോർട്ടിനെ ലാൻഡ് ലോഡ് മോഡലിൽ വികസ്പ്പിക്കാനാണ് നടപടി എടുത്തത്. ഇത് അന്ന് അട്ടിമറിച്ചത് കോൺഗ്രസിന്റെ സർക്കാർ ആണ്. എന്നും അദ്ദേ​ഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News