‘രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം’;തൃണമൂൽ കോൺഗ്രസ് എം പി യെ സസ്‌പെൻഡ് ചെയ്തു

രാജ്യസഭാംഗത്തിന് ചേരാത്ത അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക്ക് ഒബ്രിയാന് സസ്‌പെൻഷൻ. വർഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്.”ഒരു രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം” എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡെറിക്ക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

also read: ദില്ലി സർവീസ് ബിൽ പാസാക്കിയതിനു പിന്നാലെ മന്ത്രിസഭയിൽ അഴിച്ചു പണി; സേവന,വിജിലൻസ് വകുപ്പുകൾ ഇനി മന്ത്രി അതിഷിക്ക്

സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ടിഎംസി നേതാവിനെ മൺസൂൺ സമ്മേളനത്തിന്റെ തുടർ നടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ ഗോയൽ എഴുന്നേറ്റ ഉടനെ ടി എം സി എം പിമാർ മുദ്രാവാക്യം വിളിച്ച്‌ നടുത്തളത്തിലിറങ്ങി. ശേഷം മൺസൂൺ സെഷന്റെ അവശേഷിക്കുന്ന സമയത്തേക്ക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തതായി ധൻഖർ അറിയിച്ചു.

also read: ‘ആശ്വാസ കിരണം’: 15 കോടി ചെലവഴിക്കാന്‍ അനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു

മൺസൂൺ സമ്മേളനത്തിന്റെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ജഗ്ദീപ് ധൻഖർ പറഞ്ഞു. ചട്ടം അനുസരിച്ച്, ചെയർ വിലക്കുന്ന എംപി അന്നത്തെ സഭാ നടപടികളിൽ നിന്ന് മാറിനിൽക്കണം. സസ്‌പെൻഷൻ ഉത്തരവിന് പിന്നാലെ സഭ പ്രക്ഷുബ്ധമായതിനെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News