വിദേശ പര്യടന പട്ടിക തയ്യാറാക്കിയ കേന്ദ്രത്തിനെതിരെ തൃണമൂൽ; പാർട്ടിയിൽ നിന്ന് യൂസഫ് പത്താനെ നിര്‍ദേശിച്ചതില്‍ വിയോജിപ്പ്

tmc-yusuf-pathan

സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനത്തില്‍ പട്ടിക തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിനിധിയെ സംബന്ധിച്ച തീരുമാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണമായിരുന്നെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

കേന്ദ്രം നാമനിര്‍ദേശം ചെയ്ത പട്ടികയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് യൂസഫ് പത്താനെ നിര്‍ദേശിച്ചതില്‍ വിയോജിപ്പുണ്ടെന്ന് തൃണമൂല്‍ അറിയിച്ചിരുന്നു. തൃണമൂലിന്റെ പ്രതിനിധിയെ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും മമതാ ബാനര്‍ജി ചോദിച്ചു. അതേസമയം, വിദേശകാര്യ നയത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നും പ്രതിനിധി സംഘത്തെ ബഹിഷ്‌കരിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read Also: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി; കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണം

അതേസമയം, കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ആനന്ദ് ശര്‍മയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ക്കും അനുമതി നല്‍കിയതായി എ ഐ സി സി വ്യക്തമാക്കി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News