ടി എന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്

ടി എന്‍ പ്രതാപനെ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം കെ മുരളീധരന് കൈമാറിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ALSO READ:ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടും: കെ കെ ശൈലജ ടീച്ചര്‍

തൃശൂരിലെ സിറ്റിങ് എം പിയായ പ്രതാപനെ ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. പ്രതാപന്റെ സ്ഥാനാര്‍ഥിത്വം മുമ്പ് തൃശൂരില്‍ ഉറപ്പിച്ചിരുന്നു. പാര്‍ട്ടി അണികള്‍ തൃശൂരില്‍ അദ്ദേഹത്തിനായി ചുവരെഴുത്തുകള്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.

ALSO READ:കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News