കുട വാഗ്ദാനം ചെയ്ത് ആളെക്കൂട്ടാൻ കോൺഗ്രസ്; മണലൂരിൽ ടി.എൻ. പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിവാദത്തിൽ

tn-prathapan-manalur-election-campaign-umbrella-distribution-controversy

മണലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലേക്ക് പ്രവർത്തകരെ എത്തിക്കാൻ കുട വാഗ്ദാനം ചെയ്യുന്ന ഓഡിയോ സന്ദേശം പുറത്തായി.

പരിപാടിക്ക് ആളെ കിട്ടാത്തതിനാലാണ് ഇത്തരമൊരു ഗതികേടിലേക്ക് കോൺഗ്രസ് നീങ്ങിയതെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്. കുടുംബശ്രീ ഗ്രൂപ്പുകളിലെ കോൺഗ്രസ് അനുഭാവികളെ ഫോണിലൂടെ ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ALSO READ : കോതമംഗലത്ത് നിന്ന് പുറപ്പെട്ട വണ്ടി എവിടെപ്പോയി ? ദുരന്തബാധിതർക്കായി 10 ലക്ഷം പിരിച്ച് വാങ്ങിയ ഗൃഹോപകരണങ്ങൾ മുക്കി; കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണം

“എല്ലാ വനിതകൾക്കും കുടയാണ് നൽകുന്നത്, കൃത്യമായ എണ്ണം കിട്ടിയാലേ അതിനനുസരിച്ച് കുടകൾ കരുതാൻ പറ്റു” എന്ന് സന്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്.

ALSO READ : വയനാടിനായി പിരിച്ച പണം എവിടെ കോൺഗ്രസേ? പ്രതിപക്ഷ നേതാവിന്റെ പറവൂർ മണ്ഡലത്തിൽ കുടിൽകെട്ടി സമരം നടത്തി ഡിവൈഎഫ്ഐ

ഓരോ വാർഡിൽ നിന്നും ചുരുങ്ങിയത് 20 വനിതകളെയെങ്കിലും പങ്കെടുപ്പിക്കണമെന്നും, പ്രവർത്തകരെ നിർബന്ധമായും എത്തിക്കണമെന്നുമാണ് നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News